ആന
2009, ഫെബ്രു 28
2009, ഫെബ്രു 16
സ്നേഹം ,നിശ്ചയധാര്ട്യം :വിജയത്തിന്റെ രഹസ്യം നിശ്ചയാധാര്‍ത്യമാണ് . എന്താണ് എല്ലാവരും, എപ്പോഴും ഉറക്കത്തില്‍ ഇരിക്കുന്നത് ? ജീവിതത്തെ കുറിച്ചു നമുക്കു ശുഭചിന്തകള്‍ വേണം. എപ്പോഴും സന്തോഷ പ്രെതമായ ഉണര്‍വ് ഉണ്ടായിരിക്കണം. ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ചു നല്ല ഉറച്ച് ബോധം ഉണ്ടാകുവാന്‍ കാര്യം ചെയ്യുന്നതിന് മുന്‍പ് മനസ്സില്‍ നന്നായി ആലോചന നടത്തി തീരുമാനം എടുക്കണം. എപ്പോഴും ഉത്സാത്തോട് കൂടി ഇരിക്കുവാന്‍ ശ്രെധിക്കണം. എങ്കിലേ നമുക്കു ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയു. നന്മയെ തൊട്ടുനര്തുവാന്‍ സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു മനസ് ആവശ്യമാണ് . സ്നേഹസമീപനം, സ്നേഹസാമീപ്യം എന്നൊക്കെ പറയാം. നിശ്ചയ ധാര്‍ത്യവും സ്നേഹവും ഒന്നിച്ചു ചേരുമ്പോള്‍ അസാധ്യമായി ഒന്നുമില്ല. സ്നേഹിക്കുവാനും ,സ്നേഹിക്കപ്പെടുവാനും കഴിയുക എന്നത് ജീവി വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമാണ് . കൊച്ചു കുഞ്ഞു മുതല്‍ മുതിര്‍ന്നവര്‍ വരെ സ്നേഹത്തിനു വേണ്ടി മനസ്സായാചിക്കുന്നു. സ്നേഹിക്കപ്പെടുവാന്‍ അവര്‍ തയ്യാറായി നില്ക്കുന്നു. പക്ഷേ, നാം പരസ്പരം മറന്നുപോകുന്നു. എന്തിനോവേണ്ടി ദിവസേന പരക്കംപായുമ്പോള്‍, ഏതോ തിരക്കില്‍ അകപ്പെടുമ്പോള്‍ നാം മരന്നുപോകുന്നില്ലേ സ്നേഹിക്കുവാന്‍ ? ദിവസേന നടക്കുന്ന വഴി വക്കില്‍ സൌഹൃതം പുതുക്കുവാന്‍ ഒരു നേര്ത്ത പുഞ്ചിരി, കുടുംബത്തില്‍ തന്റെ കുട്ടിയോടും മാതാപിതാക്കളോടും ഒത്തുള്ള ധന്യ മുഹൂര്‍ത്തങ്ങള്‍ ,അയല്പക്ക കൂട്ടായ്മകള്‍ ഇതൊക്കെ നാം മറന്നു പോകുന്നില്ലേ? നാം എന്താണ് ഇങ്ങനെ ? എല്ലാം മറക്കുവാനാണോ നാം പഠിക്കേണ്ടത് ? അല്ല -ഓര്‍ക്കുക .സ്നേഹം നാം പഠിച്ച പുസ്തകത്തിലെ ഒരു പാടമല്ല -പിന്നയോ ? അത് ജന്മനാ കിട്ടിയ അമൃതാണ് . അതിലെ അധ്യായങ്ങളും അക്ഷരങ്ങളും നമുക്കു സ്വന്തമാണ് . നമ്മിലെ സ്നേഹത്തെ നിശ്ചയ ധാര്ട്യം കൊണ്ടു വികസിപ്പിക്കണം .അതിനെ വിശാലമാക്കണം. അങ്ങനെ അത് നമ്മില്‍ നിന്നും ലോകത്താകമാനം വ്യപിക്കണം........
"സ്നേഹത്തില്‍ നിന്നുധിക്കുന്നു ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നു
സ്നേഹം താന്‍ ആനന്ധമാര്‍ക്കും
സ്നേഹവ്യാതി തന്നെ മരണം.! "
"സ്നേഹത്തില്‍ നിന്നുധിക്കുന്നു ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നു
സ്നേഹം താന്‍ ആനന്ധമാര്‍ക്കും
സ്നേഹവ്യാതി തന്നെ മരണം.! "
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)