ഒരു സമൂഹത്തില്‍ പല തരത്തിലുള്ള ആളുകളെ നമുക്കു കാണാം. ഇവര്‍ക്കെല്ലാം പല നിറവും പല രൂപവും പല രുചികളും ഉണ്ട് .എന്നാല്‍, ഒന്നോര്‍ക്കുക കൂട്ടുകാരെ സ്നേഹം ഇല്ലന്കില്‍ ഇവ നിലനില്‍ക്കുമോ ?.......പരസ്പരം ഉള്ള സ്നേഹമാണ് നമ്മെ എല്ലാം ഒരുമിപ്പിച്ചു നിര്‍ത്തുന്നത് .അച്ഛനും അമ്മയും മക്കളും തമ്മിലും ,വ്യക്തിയും സമൂഹവും തമ്മിലും വ്യക്തമായ ഒരു ധാരണയിലാണ് മുന്നോട്ടു പോകുന്നത് .ഇതുപോലെ പ്രകൃതിയും സമൂഹവും തമ്മിലും ഒരു ധാരണയുണ്ട് .വായു ,വെള്ളം , മരങ്ങള്‍ ,പക്ഷികള്‍ ,പറവകള്‍ ,മൃഗങ്ങള്‍ ,എന്നിവകളും സ്നേഹം എന്ന പരസ്പര ധാരണയിലാണ് മുന്‍പോട്ടു പോകുന്നത് .ഇവകളുടെ ഈ പാരസ്പര്യം നോക്കിയാല്‍ നമുക്കു സ്നേഹം നേരിട്ടു അനുഭവിക്കുവാന്‍ കഴിയും.വെള്ളം പറയുന്നില്ലല്ലോ എനിക്ക് മാത്രമാണ് ഇവയെന്ന് ,അതുപോലെ മരങ്ങള്‍ പറയുന്നില്ലല്ലോ അവയുടെ കായ്കളും ഫലങ്ങളും അവയ്ക്കുമാത്രമാനെന്നു .പക്ഷികളും പറവകളും യാതൊന്നും കൂട്ടിവയ്ക്കുന്നില്ലല്ലോ ?നമ്മള്‍ വളര്‍ത്തുന്ന പശുക്കളും ആടുകളും നായകളും പോലും നമ്മോടു സ്നേഹം പന്കിടുന്നില്ലേ ?
2009 ജനു 19
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
