2009, നവം 8

അരുണം

ഒരു മഴ പോലെ ഞാന്‍ തിരിച്ചുവന്നു ......
ഒരു പുഴ പോലെ ഒഴുകാന്‍ ഞാന്‍ തയ്യാറായി .......
ഒരു മല പോലെ ഉറച്ച ഹൃദയവുമായി ......
ഒരു മരം പോലെ പൂക്കാന്‍ കൊതിയാകുന്നു .
അരുണ്‍ .ജി


കവി


കവിത്തം

2009, ഏപ്രി 19

അവധിക്കാല ക്യാമ്പ് .......

വി -സെറ്റ് വിശേഷങ്ങള്‍

ക്യാമ്പ്

  • വീ-സെറ്റില്‍ അവധിക്കാല ക്യാമ്പ് ഇന്നലെ കഴിഞ്ഞു . ൧൨ കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ വ്യക്തിത്വ വികസനത്തെ കുറിച്ചു ചന്ദു , സുന്ദര്‍ , ഷിജു , രാജാജി എന്നിവര്‍ ക്ലാസുകള്‍ എടുത്തു .
  • പുതിയ ന്യൂസ് ലെറ്റര്‍ പണിപ്പുരയില്‍
  • വി-സെറ്റ് സുഹൃത്ത് ഷൌക്കത്ത് അലി ഇവിടെ ഉണ്ട്
  • കാസര്‍ഗോഡ്‌ നിന്നും കുട്ടികള്‍ വന്നു ,വി സെറ്റ് സന്ടെര്ഷിക്കാന്‍

2009, ഏപ്രി 15

വിഷു ആശംസകള്‍ .................... വീ-സെറ്റ് ,

2009, ഏപ്രി 12

കൂട്ടുകാരെ,
എല്ലാവരുടെയും സ്കൂള്‍ അടച്ചു കാണുമല്ലോ അല്ലെ ? അവധിക്കാലം എങ്ങനെ ചെലവഴിക്കാനാണ് പദ്ധതി ?
എല്ലാവര്‍ക്കും വീ- സെറ്റ് ന്യൂസ് ലെറ്റര്‍ പതിവായി ലഭിക്കുന്നില്ലേ അവധിക്കാലം പ്രയോജനപ്രധമാക്കാന്‍ വീ- സെറ്റ് ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ എന്തൊക്കെ ആണെന്ന് നിങ്ങള്ക്ക് ariyumo ബി? അതെ ! വീ- settil

2009, ഏപ്രി 9

മൂല്യങ്ങള്‍ വിടരുമ്പോള്‍(എ.പ്രമീള എഴുതിയ ഒരു വിദ്യാഭ്യാസ ലേഖനത്തില്‍ നിന്നും )

9)SELF-ESTEEM:

>Check what the child thinks about himself.
>verify how the child faces work pressure in various situations.
>Verify the students level of achievements with respect to his/her capabilities/talents.

CONCLUSION

values are a set of deserable behaviour by following which it is good for the individual and also the society. That exactly is the reason as to why "values are not taught, lectured about or professed, they are only demonsrtated". Two categories of people, who maximum impact on the personality of an individual in the formative years of life which remains all through the life, are the parents and the teachers.Incidentally, it is this class of people who become role models-good or bad, without their consent or knowledge.

By,

Mrs. A.PRAMEELA,
S.N.D.P. Yogam Training college,
Adimali,
Idukki Dist.,
Kerala State.

2009, ഏപ്രി 7

ഉണര്‍വിന്റെ ഉന്മേഷമായി വി -സെറ്റ് എത്തുന്നു ..............
പ്രിയ കുട്ടികളെ ,എല്ലാവരും അവധിക്കാലം ആഖോഷിക്കുവാന്‍ തയ്യാറായി കഴിഞ്ഞുവല്ലോ അല്ലെ ....വീ-സെറ്റ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന അവധിക്കാല വിഭവങ്ങള്‍ എന്തൊക്കെ എന്ന് അറിയണ്ടേ ? വ്യക്തിത്വ പഠന ക്ലാസ്സുകള്‍ , ഗ്രാമ്മര്‍ പഠന ക്ലാസ്സുകള്‍ ,സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ ,ക്യാമ്പുകള്‍ മുതലായവ .ഹൃദ്യമായ സ്വാഗതം .





2009, മാർ 8

ജാലകം ഒരു വീ-സെറ്റ് കാഴ്ച്ച

2009, മാർ 6

പുഴ

നമ്മുടെ മനസ്ഒരു പുഴ പോലെ ഒഴുകികൊണ്ടിരിക്കണം. ഒരിക്കലും ഒരു തടാകം ആയി അത് തീരരുത് . കാരണം, തടാകത്തിലെ ജലത്തിന് ഒഴുക്കുകുരവാന്.

2009, ഫെബ്രു 28

Arunodhayam

ആന


ഒരുമ

ജാലകം

2009, ഫെബ്രു 16

സ്നേഹം ,നിശ്ചയധാര്ട്യം :വിജയത്തിന്റെ രഹസ്യം നിശ്ചയാധാര്‍ത്യമാണ് . എന്താണ് എല്ലാവരും, എപ്പോഴും ഉറക്കത്തില്‍ ഇരിക്കുന്നത് ? ജീവിതത്തെ കുറിച്ചു നമുക്കു ശുഭചിന്തകള്‍ വേണം. എപ്പോഴും സന്തോഷ പ്രെതമായ ഉണര്‍വ് ഉണ്ടായിരിക്കണം. ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ചു നല്ല ഉറച്ച് ബോധം ഉണ്ടാകുവാന്‍ കാര്യം ചെയ്യുന്നതിന് മുന്‍പ് മനസ്സില്‍ നന്നായി ആലോചന നടത്തി തീരുമാനം എടുക്കണം. എപ്പോഴും ഉത്സാത്തോട് കൂടി ഇരിക്കുവാന്‍ ശ്രെധിക്കണം. എങ്കിലേ നമുക്കു ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയു. നന്മയെ തൊട്ടുനര്തുവാന്‍ സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു മനസ് ആവശ്യമാണ്‌ . സ്നേഹസമീപനം, സ്നേഹസാമീപ്യം എന്നൊക്കെ പറയാം. നിശ്ചയ ധാര്‍ത്യവും സ്നേഹവും ഒന്നിച്ചു ചേരുമ്പോള്‍ അസാധ്യമായി ഒന്നുമില്ല. സ്നേഹിക്കുവാനും ,സ്നേഹിക്കപ്പെടുവാനും കഴിയുക എന്നത് ജീവി വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമാണ്‌ . കൊച്ചു കുഞ്ഞു മുതല്‍ മുതിര്‍ന്നവര്‍ വരെ സ്നേഹത്തിനു വേണ്ടി മനസ്സായാചിക്കുന്നു. സ്നേഹിക്കപ്പെടുവാന്‍ അവര്‍ തയ്യാറായി നില്ക്കുന്നു. പക്ഷേ, നാം പരസ്പരം മറന്നുപോകുന്നു. എന്തിനോവേണ്ടി ദിവസേന പരക്കംപായുമ്പോള്‍, ഏതോ തിരക്കില്‍ അകപ്പെടുമ്പോള്‍ നാം മരന്നുപോകുന്നില്ലേ സ്നേഹിക്കുവാന്‍ ? ദിവസേന നടക്കുന്ന വഴി വക്കില്‍ സൌഹൃതം പുതുക്കുവാന്‍ ഒരു നേര്ത്ത പുഞ്ചിരി, കുടുംബത്തില്‍ തന്റെ കുട്ടിയോടും മാതാപിതാക്കളോടും ഒത്തുള്ള ധന്യ മുഹൂര്‍ത്തങ്ങള്‍ ,അയല്പക്ക കൂട്ടായ്മകള്‍ ഇതൊക്കെ നാം മറന്നു പോകുന്നില്ലേ? നാം എന്താണ് ഇങ്ങനെ ? എല്ലാം മറക്കുവാനാണോ നാം പഠിക്കേണ്ടത് ? അല്ല -ഓര്‍ക്കുക .സ്നേഹം നാം പഠിച്ച പുസ്തകത്തിലെ ഒരു പാടമല്ല -പിന്നയോ ? അത് ജന്മനാ കിട്ടിയ അമൃതാണ് . അതിലെ അധ്യായങ്ങളും അക്ഷരങ്ങളും നമുക്കു സ്വന്തമാണ് . നമ്മിലെ സ്നേഹത്തെ നിശ്ചയ ധാര്ട്യം കൊണ്ടു വികസിപ്പിക്കണം .അതിനെ വിശാലമാക്കണം. അങ്ങനെ അത് നമ്മില്‍ നിന്നും ലോകത്താകമാനം വ്യപിക്കണം........
"സ്നേഹത്തില്‍ നിന്നുധിക്കുന്നു ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നു
സ്നേഹം താന്‍ ആനന്ധമാര്‍ക്കും
സ്നേഹവ്യാതി തന്നെ മരണം.! "




2009, ഫെബ്രു 14

ശരിയായത് എന്താണെന്നു അറിഞ്ഞതിനു ശേഷവും അത് ചെയ്യാതിരിക്കലാണ് വലിയ ഭീരുത്വം

2009, ഫെബ്രു 3

"പ്രദോഷം സുന്ദരമാകണമെങ്കില്‍ പ്രഭാതം ആസ്വദിക്കണം."

2009, ജനു 28

ചിന്ത : മനുഷ്യരെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അവന്റെ ചിന്തിക്കാനുള്ള കഴിവാണ് . എന്നാല്‍, ചിന്തയുടെ ശരിയായ വഴിയിലൂടെ അല്ല അവന്‍ പോകുന്നതെന്കില്‍ ഒരു മൃഗം ആയി മാറുവാനും അവന് കഴിയും .എന്താണ് ശരിയായ ചിന്ത, എന്താണ് തെറ്റായ ചിന്ത ? അങ്ങനെ ഒന്നുണ്ടോ ? പലപ്പോഴും നാം കാണുന്ന പ്രശ്നം എന്തെന്നാല്‍, ജീവിത സാഹചര്യങ്ങള്‍ മനുഷ്യനെ ഒരുപാടു മാറ്റി തീര്‍ക്കുന്നു എന്നതാണ് .കൂടെ ഇവിടെയും ഒരു പ്രശ്നം ഉള്ളതായി പറയട്ടെ,നല്ല സ്വഭാവവും രീതിയും ഉള്ള മാതാപിതാക്കളും സമൂഹവും പഠനകേന്ദ്രവും ഉണ്ടെങ്കിലും ഒരുവനില്‍ ഒരുപക്ഷെ നല്ല ചിന്ത വളരണം എന്നില്ല. അതുപോലെ,സമൂഹ ദ്രോഹികളായ മാതാപിതാക്കളും , പഠനകേന്ദ്രവും സാഹചര്യം ഒരുക്കുന്ന ഒരുവനില്‍ ചീത്ത ചിന്തയും വളരണം എന്നില്ല.അപ്പോള്‍ എന്താണ് ചിന്തയുടെ കാരണം? ഇതു നിങ്ങള്‍ക്കുവിടുന്നു ആലോചിക്കുമല്ലോ ?


യാത്ര : ഒരു അനുഭവമാണ് യാത്ര ചെയ്യുക എന്നുള്ളത് . നാം പലപ്പോഴും വലിയ യാത്രകളും ചെറിയ യാത്രകളും നടത്താറുണ്ട്‌ .പല തരത്തിലുള്ള ആള്‍ക്കാരെയും ചെടികളെയും പക്ഷികളെയും മൃഗങ്ങളെയും നാം കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യും യാത്രക്കിടയില്‍ .എന്നാല്‍ , എവിടയാണ് നാം യാത്ര തുടങ്ങിയത് ...എവിടെക്കാണ്‌ ഈ യാത്ര പോകുന്നത് ....?നിങ്ങള്‍ ഓര്‍ത്തു നോക്കിയിട്ടുണ്ടോ കൂട്ടരേ ...?
ഒരു യാത്രയില്‍ പല തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാം .നന്മ തിന്മകള്‍ തിരിച്ചറിഞ്ഞു മുന്നോട്ടു പോകുന്ന യാത്രികന് പാത വക്കില്‍ തളര്‍ന്നു വീഴേണ്ടി വരില്ല .യാത്രകള്‍ ചിന്തകളാണ് .ഓരോ യാത്രയിലും നൂറു നൂറു ചിന്തകള്‍ നമ്മില്‍ വലയം ചെയ്യുന്നു .ശാസ്ത്ര ബുദ്ധിയില്‍ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ ഉണ്ടാകാം എന്നാല്‍ , നന്മ ഒന്നു മാത്രം ഉള്ളു എന്ന് നാം തിരിച്ചറിയണം . നന്മയില്‍ തുടങ്ങി നന്മയിലേക്ക് വേണം നാം യാത്ര ചെയ്യേണ്ടത് . വഴിയോരത്ത് കാണുന്ന വള്ളി ചെടിയിലും പൂക്കളിലും പുഴുക്കളിലും നന്മയുടെ കണിക ഒളിഞ്ഞിരിപ്പുണ്ടെന്ന് നാം തിരിച്ചറിയണം . ഓരോന്നിനും ഓരോ ഗുണങ്ങള്‍ . ഇതുപോലെ ഓരോ മനുഷ്യരിലും ഓരോരോ കഴിവുകളാണ് ഉള്ളത് .
അതെ ,യാത്രകള്‍ ചെറുതും വലുതുമാണ് ...പക്ഷെ ,മനുഷ്യരില്‍ ചെരിയവരെന്നും വലിയവരെന്നും ഇല്ല .യാത്രയിലൂടെ നാം നേടേണ്ടത് "അനുഭവം" എന്നുള്ള അറിവാണ്‌ .


2009, ജനു 19


ഒരു സമൂഹത്തില്‍ പല തരത്തിലുള്ള ആളുകളെ നമുക്കു കാണാം. ഇവര്‍ക്കെല്ലാം പല നിറവും പല രൂപവും പല രുചികളും ഉണ്ട് .എന്നാല്‍, ഒന്നോര്‍ക്കുക കൂട്ടുകാരെ സ്നേഹം ഇല്ലന്കില്‍ ഇവ നിലനില്‍ക്കുമോ ?.......പരസ്പരം ഉള്ള സ്നേഹമാണ് നമ്മെ എല്ലാം ഒരുമിപ്പിച്ചു നിര്‍ത്തുന്നത് .അച്ഛനും അമ്മയും മക്കളും തമ്മിലും ,വ്യക്തിയും സമൂഹവും തമ്മിലും വ്യക്തമായ ഒരു ധാരണയിലാണ് മുന്നോട്ടു പോകുന്നത് .ഇതുപോലെ പ്രകൃതിയും സമൂഹവും തമ്മിലും ഒരു ധാരണയുണ്ട് .വായു ,വെള്ളം , മരങ്ങള്‍ ,പക്ഷികള്‍ ,പറവകള്‍ ,മൃഗങ്ങള്‍ ,എന്നിവകളും സ്നേഹം എന്ന പരസ്പര ധാരണയിലാണ് മുന്‍പോട്ടു പോകുന്നത് .ഇവകളുടെ ഈ പാരസ്പര്യം നോക്കിയാല്‍ നമുക്കു സ്നേഹം നേരിട്ടു അനുഭവിക്കുവാന്‍ കഴിയും.വെള്ളം പറയുന്നില്ലല്ലോ എനിക്ക് മാത്രമാണ് ഇവയെന്ന് ,അതുപോലെ മരങ്ങള്‍ പറയുന്നില്ലല്ലോ അവയുടെ കായ്കളും ഫലങ്ങളും അവയ്ക്കുമാത്രമാനെന്നു .പക്ഷികളും പറവകളും യാതൊന്നും കൂട്ടിവയ്ക്കുന്നില്ലല്ലോ ?നമ്മള്‍ വളര്‍ത്തുന്ന പശുക്കളും ആടുകളും നായകളും പോലും നമ്മോടു സ്നേഹം പന്കിടുന്നില്ലേ ?

2009, ജനു 17

നന്മയെ വളര്‍ത്തുക
സ്നേഹം നിലനിര്‍ത്തുക
പരോപകാരം ചെയ്യുക
സത് സംഗങളില്‍ ഏര്‍പെടുക
സുഖവും ദുഖവും അനുഭവിക്കുക


2009, ജനു 14

സമൂഹം
1(സ്വന്തം വാഹനം ഓടിക്കുമ്പോള്‍ ),ബോധപൂര്‍വം , മറ്റു വാഹനത്തിനും യാത്രക്കര്കും ഞാന്‍ സസന്തോഷം വഴി മാറിക്കൊടുക്കും .ബസ് സ്ടന്റ്റ് , റെയില്‍വേ , എന്നിവിടെ വച്ചു കാണുന്ന പാവപ്പെട്ട ഒരാള്ക്കെങ്ങിലും , ചായയും പലഹാരവും വാങ്ങി പങ്കു വയ്കും.

2009, ജനു 7

അനുഭവ പാഠം
മൂല്യങ്ങളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ വീ-സെറ്റില്‍ വന്നതിനുശേഷം എനിക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട് . കാരണം മറ്റുള്ളവരോടുള്ള സ്നേഹസമീപനം അത്രയധികം ആകര്‍ഷനീയമാണ് വീ-സെറ്റ് പ്രവൃത്തകരുടെത് .ചെറിയവന്‍ ,വലിയവന്‍ എന്നുള്ള അന്തരം ഇന്നത്തെ സമൂഹത്തില്‍ വലുതായി തന്നെ കാണാം . മനുഷ്യരുടെ പരസ്പരമുള്ള പെരുമാറ്റം വളരെയധികം വിഷമിപ്പിക്കുന്നുണ്ട്
വീ സെറ്റ് പ്രവൃത്തകരെ .






''ഒരു മെഴുകുതിരിക്കൊന്നും സംഭവിക്കുന്നില്ല മറ്റൊരുമെഴുകുതിരി കത്തിക്കുന്നതുകൊണ്ട് ''


ജാലകം
വീ- സെറ്റ് ,പുതിയ ചിന്താഗതികളും പുതിയ കാഴ്ചപാടുകളും ,സമൂത്തിനുനെരെ തുറക്കുന്ന ജാലകം . മാറി ചിന്തിക്കുവാനും മാറ്റത്തിനെ വരവെല്‍ക്കുവാനും വീ -സെറ്റ് .വ്യതിസ്തമായ സാമൂഹ്യവീക്ഷണം പുലര്‍ത്തുന്ന പദ്ധതികള്‍ .
വീ- സെറ്റ് മനുഷ്യ മനസിന്റെ കണ്ണാടി . സമൂത്തിനുനെരെ തുറക്കുന്ന ജാലകം .




2009, ജനു 6

''വലിയകാര്യങ്ങള്‍ ചെയ്യുന്നതല്ല
എന്തുകാര്യവും

വലിയ സ്നേഹത്തോടെ ചെയ്യുന്നതാണ്‌ ജീവിതം ''


----------------------------------------------


പ്രിയ സുഹൃത്തേ ,
വീ -സെറ്റ് താങ്കളെ ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നു.
സ്വരൈക്യം ഉള്ള ഒരു സമൂഹത്തിലേക്കു പുരോഗമിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ , വിദ്യ്ര്തികള്‍ക്കായി വിവിധ പരിപാടികള്‍ കഴിഞ്ഞ ആറ് വര്ഷമായി വീ-സെറ്റ് സംഖടിപ്പിക്കുന്നുണ്ട്. ഒപ്പം മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും ഇതേ ലക്ഷ്യത്തോടെ ഒരുമിച്ചു ചേരുവാന്‍
ഒരു വേദി ഒരുക്കുന്നു . വിവിധ ജീവിത മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ അടങ്ങിയ ഒരു തുറന്ന കൂട്ടായ്മ വീ-സെറ്റ് നടത്തുന്നു .ഇതിലൂടെ എല്ലാവരിലും സുഭാബ്ധിചിന്തയോടെയുള്ള ഒരു നല്ല ജീവിതത്തിനു വേണ്ട ചിന്തകള്‍ പരസ്പരം പന്കിടുവാന്‍ കഴിയുന്നു .
സ്നേഹാസംസകളോടെ ,
വീ-സെറ്റ് ടീം















''ഒരു ജാലകത്തിലൂടെ നോക്കുന്നവര്‍ പലതായിരിക്കാം എന്നാല്‍ , അവര്‍ കാണുന്ന കാഴ്ചകളും വ്യതിസ്തമയിരിക്കും . ''

JALAKAM (V-SET ON LINE SANDHESHAM)

JALAKAM (V-SET ON LINE SANDHESHAM)



''നല്ല ചിന്തകള്‍ ഉണ്ടെങ്കില്‍ നല്ല പ്രവൃത്തികള്‍ ചെയ്യാം.''

2009, ജനു 5

v set

santhoshiku.com

TEXT

V-set pictures




മാനവിക മുല്യങ്ങളുടെ അനാവരണത്തിലൂടെ മഹത്തായ നവോദ്ധാനം- വീസെറ്റ്

"കര്മ്മമില്ലാത്ത വീക്ഷണം വെറും ഒരു സ്വപ്നം, വീക്ഷണമില്ലാത്ത കര്മ്മം അനശ്വര സ്നേഹത്തിന്റെയും സേവനത്തിന്റെയും ജ്വലനം "

2009, ജനു 4

"പുതുവല്സരാശംസകള്‍്"



എല്ലാവര്ക്കും നന്‍മനിറഞ്ഞ സമൃതിയുടെയും, സന്തോഷത്തിന്റെയും പുതുവല്സരാശംസകള്‍് .

വീസറ്റ്