2009, ജനു 28

യാത്ര : ഒരു അനുഭവമാണ് യാത്ര ചെയ്യുക എന്നുള്ളത് . നാം പലപ്പോഴും വലിയ യാത്രകളും ചെറിയ യാത്രകളും നടത്താറുണ്ട്‌ .പല തരത്തിലുള്ള ആള്‍ക്കാരെയും ചെടികളെയും പക്ഷികളെയും മൃഗങ്ങളെയും നാം കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യും യാത്രക്കിടയില്‍ .എന്നാല്‍ , എവിടയാണ് നാം യാത്ര തുടങ്ങിയത് ...എവിടെക്കാണ്‌ ഈ യാത്ര പോകുന്നത് ....?നിങ്ങള്‍ ഓര്‍ത്തു നോക്കിയിട്ടുണ്ടോ കൂട്ടരേ ...?
ഒരു യാത്രയില്‍ പല തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാം .നന്മ തിന്മകള്‍ തിരിച്ചറിഞ്ഞു മുന്നോട്ടു പോകുന്ന യാത്രികന് പാത വക്കില്‍ തളര്‍ന്നു വീഴേണ്ടി വരില്ല .യാത്രകള്‍ ചിന്തകളാണ് .ഓരോ യാത്രയിലും നൂറു നൂറു ചിന്തകള്‍ നമ്മില്‍ വലയം ചെയ്യുന്നു .ശാസ്ത്ര ബുദ്ധിയില്‍ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ ഉണ്ടാകാം എന്നാല്‍ , നന്മ ഒന്നു മാത്രം ഉള്ളു എന്ന് നാം തിരിച്ചറിയണം . നന്മയില്‍ തുടങ്ങി നന്മയിലേക്ക് വേണം നാം യാത്ര ചെയ്യേണ്ടത് . വഴിയോരത്ത് കാണുന്ന വള്ളി ചെടിയിലും പൂക്കളിലും പുഴുക്കളിലും നന്മയുടെ കണിക ഒളിഞ്ഞിരിപ്പുണ്ടെന്ന് നാം തിരിച്ചറിയണം . ഓരോന്നിനും ഓരോ ഗുണങ്ങള്‍ . ഇതുപോലെ ഓരോ മനുഷ്യരിലും ഓരോരോ കഴിവുകളാണ് ഉള്ളത് .
അതെ ,യാത്രകള്‍ ചെറുതും വലുതുമാണ് ...പക്ഷെ ,മനുഷ്യരില്‍ ചെരിയവരെന്നും വലിയവരെന്നും ഇല്ല .യാത്രയിലൂടെ നാം നേടേണ്ടത് "അനുഭവം" എന്നുള്ള അറിവാണ്‌ .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.