2009, ജനു 28
ചിന്ത : മനുഷ്യരെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അവന്റെ ചിന്തിക്കാനുള്ള കഴിവാണ് . എന്നാല്‍, ചിന്തയുടെ ശരിയായ വഴിയിലൂടെ അല്ല അവന്‍ പോകുന്നതെന്കില്‍ ഒരു മൃഗം ആയി മാറുവാനും അവന് കഴിയും .എന്താണ് ശരിയായ ചിന്ത, എന്താണ് തെറ്റായ ചിന്ത ? അങ്ങനെ ഒന്നുണ്ടോ ? പലപ്പോഴും നാം കാണുന്ന പ്രശ്നം എന്തെന്നാല്‍, ജീവിത സാഹചര്യങ്ങള്‍ മനുഷ്യനെ ഒരുപാടു മാറ്റി തീര്‍ക്കുന്നു എന്നതാണ് .കൂടെ ഇവിടെയും ഒരു പ്രശ്നം ഉള്ളതായി പറയട്ടെ,നല്ല സ്വഭാവവും രീതിയും ഉള്ള മാതാപിതാക്കളും സമൂഹവും പഠനകേന്ദ്രവും ഉണ്ടെങ്കിലും ഒരുവനില്‍ ഒരുപക്ഷെ നല്ല ചിന്ത വളരണം എന്നില്ല. അതുപോലെ,സമൂഹ ദ്രോഹികളായ മാതാപിതാക്കളും , പഠനകേന്ദ്രവും സാഹചര്യം ഒരുക്കുന്ന ഒരുവനില്‍ ചീത്ത ചിന്തയും വളരണം എന്നില്ല.അപ്പോള്‍ എന്താണ് ചിന്തയുടെ കാരണം? ഇതു നിങ്ങള്‍ക്കുവിടുന്നു ആലോചിക്കുമല്ലോ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.